Wednesday, 7 December 2016

Anger Management - A Self-help Practice Program in Malayalam language





Anger Management - A Self-help Practice  Program in Malayalam language
നിങ്ങള്‍ ദേഷ്യക്കാരനാണെങ്കില്‍ തീര്‍ച്ചയായും ഈ മലയാളം ആര്‍ട്ടിക്കിള്‍ വായിക്കുക. പഠിക്കുക. എന്നിട്ടും ദേഷ്യം കുറക്കാന്‍ പറ്റുന്നില്ലെങ്കില്‍ എന്നെ സമീപിക്കൂ. ഒന്നുകില്‍ നേരിട്ടു അല്ലെങ്കില്‍ ഓണ്‍ലൈന്‍ കൌണ്‍സെലിങ് വഴി.വിളിക്കൂ 9847027138  0469 2691157  mail id; drgdinakaran1@gmail.com



Please see this link to know the rating of DRDINAKARAN'S WORKSHOP PARTICIPANTS FEEDBACK...
http://dinathanthraempowerments115.blogspot.in/2016/09/drdinakarans-workshop-participants.html






പ്രിയ പ്രേക്ഷകര്‍ക്ക് നമസ്കാരം.  നാമെല്ലാം ആഗ്രഹിക്കുന്ന ഒന്നാണ് മനസിന്റെ സുഖം -  മന: സുഖം.   ഒരു പിരിമുറുക്കവും ഇല്ലാത്ത അവസ്ഥ. Stress/Tension ഇല്ലാത്ത എത്ര പേരെ നമുക്ക് കാണാന്‍ കഴിയും ? സത്യത്തില്‍ ടെന്‍ഷന്‍  ഇല്ലാത്തവര്‍  ആരുമില്ല.  ടെന്‍ഷനെ നേരിടാനുള്ള കഴിവ് (Coping Skills) ഓരോ വ്യക്തിയിലും വെത്യസ്തമാണ്. ചെറിയ ഒരു ഇഷ്ടമില്ലാത്ത കാര്യത്തെ നേരിടാന്‍ വലിയ ബുദ്ധിമുട്ടുള്ളവരുണ്ടു. എത്ര വലിയ പ്രശ്നങ്ങളേയും പുല്ലു പോലെ നേരിടാന്‍ കുഴിയുന്നവരെയും നമുക്ക് കാണാം. എന്റെ പ്രധാന ജോലി എന്റെ അടുത്തു കൌണ്‍സെലിങ്ങിന് വരുന്നവര്‍ക്ക് tension നേ നേരിടാനുള്ള Coping Skills ആവശ്യാനുസരം കൂടുതല്‍ ഉണ്ടാക്കി കൊടുക്കുക എന്നതാണു.
എന്റെ  തിരുവല്ലയിലെ ആഞ്ഞിലിതനത്തുള്ള  മനശാന്തി കൌണ്‍സിലിങ്  സെന്‍ററില്‍  മനസമാധാനത്തിന് എത്തുന്ന ഭൂരിപക്ഷ കക്ഷികളും മനോ- രോഗികളല്ല. എങ്കിലും പലരും മനോരോഗ ആശുപത്രികളില്‍ നിന്നു സ്ഥിരാമായി മരുന്ന് വാങ്ങി വര്‍ഷങ്ങളായി കഴിച്ചുകൊണ്ടിരിക്കുന്നവരാകാം. മനസിന്റെ ഒരു വിബ്രാന്ധിയില്‍ ആശുപത്രിയില്‍ എത്തി.  കാരണം എന്തെന്നറിയാതെ ഉറക്കഗുളികയും ആന്‍റിടിപ്രസന്‍റും  കഴിക്കാന്‍  തുടങ്ങി.  അഞ്ചു ഗുളിക ദിവസവും കഴിക്കുന്നു. ഒരു മാസത്തെ ഗുളിക എല്ലാ മാസത്തിന്റെ തുടക്കത്തിലും മനോരോഗ ആശുപത്രിയില്‍ നിന്നു തരും.  LAMA അഥവാ Law Against Medical Advice ഭയന്നാന്ണു മരുന്ന് നിറുത്താതിരിക്കുന്നത്.  
ഇത്തരം മനസിന്റെ വിബ്രന്തികളില്‍ ഒരു കാരണം കോപം ആണ്. 
കോപം അഥവാ ദേഷ്യം – വലിയ ദേഷ്യക്കാരനായ ഒരാളുടെ –( നിങ്ങളുടെ ഭാര്യ ആകാം ഭര്‍ത്താവാകം  , അച്ഛന്‍ ആകാം അമ്മ ആകാം ) -- കോപ-വിഭ്രാന്തി മനസില്‍ ഓര്‍ത്ത് നോക്കൂ. ഭയാനകം. നിങ്ങളില്‍ കോപം
ഇല്ലാത്തവര്‍ ആരെങ്കിലും ഉണ്ടോ.?  കണ്ടെന്ന് വരാം. കോപം ഇല്ലാത്തവര്‍ ആരും ഇല്ല. നമുക്ക് കോപം വരാതിരിക്കാനല്ല  ഇവിടെ പഠിക്കാന്‍ പോകുന്നത്. കോപം ഉണ്ടായാല്‍ അതിനെ നേരിടുന്ന രീതിയാണ് അതിപ്രധാനം. കോപത്തെ നേരിടാന്‍ പഠിക്കേണ്ടത് ജീവിതത്തില്‍ അത്യാവശ്യമായ ഒരു കാര്യമാണ്.
മനസിന്റെ ഒരു ഭാവഭേദം അല്ലേ കോപം. മനസിന് ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ നേരിടേണ്ടി  വരുംപോഴെല്ലാം  കോപം വരുന്നത് കാണാം.
മനസ് വെളിച്ചതിനെക്കാള്‍ അതി  വേഗത്തില്‍  സഞ്ചരിക്കുന്ന ഒരു ശക്തി ആണല്ലോ? വിദേശങ്ങളില്‍  താമസിക്കുന്നവര്‍ ശ്രദ്ധിക്കൂ. ഒരു സെക്കണ്ടിനുള്ളില്‍ നാട്ടിലെ വീട്ടിലെത്തി എല്ലാവരെയും സന്ദര്‍ശിച്ചു തിരിച്ചെത്താന്‍ മനസിന് കഴിയുന്നു. മനസിന്റെ യാത്ര എത്ര എളുപ്പം. നമ്മുടെ ചിന്തകള്‍ക്ക് താളം ചവിട്ടി മനസ് ചഞ്ചലമായി ഇരിക്കുന്നു. അനാവശ്യ  ചിന്തകള്‍ ഇല്ലെങ്കില്‍  മനസ് ശാന്തമായി ഇരിക്കുന്നു. നിയന്ത്രണമില്ലാത്ത  ചിന്തകള്‍ മനസിനെ വല്ലാതെ അലട്ടുന്നു. അധിക ദുഖ ചിന്തകള്‍ ഉണ്ടാകുന്ന  സാഹചര്യങ്ങള്‍ മനസിനെ വിഭ്രാന്ദിയിലേക്ക് നയിച്ചെന്നു വരാം. മനസ് ചിന്തകളുടെ ഒരു ചന്ത ആണല്ലോ!
കോപം
എന്താണ് കോപം.? നാമെല്ലാവരും കോപം എന്താണെന്ന് മനസിലാക്കിയിട്ടുള്ളവരആണ്.  കോപം മനുഷ്യന്റെ പ്രകൃതി ദത്തമായ ഒരു സാധാരണ വികാരമാണ്. കോപം പരിധി വിട്ടാല്‍ നമ്മുടെ തൊഴിലിനെയും, കുടുംഭ ബന്ധങ്ങളെയും, ജീവിതത്തെയും സാരമായി ബാധിക്കും. നമ്മുടെ സന്തോഷകരമായ ജീവിത സാഹചര്യങ്ങളെ മാറ്റിമറിക്കും. അക്ക്രമ പരമായ കോപം പലപ്പോഴും സ്വന്തം നാശത്തിന് വിത്ത് വിതച്ചെന്നു വരാം. അധികമായ  അക്രമ കോപം ആദ്മാഹത്യയിലും , കൊലപാതകത്തിലും വരെ  അന്ത്യം  കണ്ടെന്നും വരാം.  കോപം വലിയ അപകടകാരിയാണ്.
എന്റെ ഇന്നതെ ഈ പ്രോഗ്രാം വഴിയായി ഒരു പക്ഷേ നിങ്ങളുടെ കോപത്തെ നിങ്ങള്‍ക്ക് സാധാരണ ഗതിയില്‍  നിയന്ത്രിക്കാന്‍ ആയെന്നു വരാം. നിങ്ങളുടെ വ്യത്യസ്ഥമായ വ്യക്തിത്വം  മൂലം സാധിക്കാതെ വന്നാല്‍, എന്നോട്   online ആയി നേരിട്ടു  സംസാരിക്കുകയോ എന്റെ കൌണ്‍സിലിങ് സെന്‍റെരില്‍ സന്ദര്‍ശിക്കുകയോ ചെയ്യുക. കോപം നിങ്ങളുടെ ശത്രു ആണെന്ന് മനസിലാക്കുക. ജീവിതത്തെയും തൊഴിലിനെയും മൊത്തം പരാജയപ്പെടുത്താന്‍ നിങ്ങളുടെ കോപം എന്ന ശത്രു മാത്രം മതി. കോപത്തെ നിയന്ത്രിക്കൂ. ജീവിതം ധന്യവും സന്തോഷവും ആക്കൂ. കുടുംഭ ബന്ധങ്ങളുടെ അടിത്തറ  ക്ഷമയുള്ള മനസാണ്.  കോപം കുടുംബബന്ധങ്ങളെ ഒരു ജീവിതകാലം മുഴുവന്‍ അരോചകമാക്കുന്നു. അധിക കോപവും വഴക്കും ദിവസവും അനുഭവിക്കുന്ന കുടുംഭങ്ങളിലെ യുവതലമുറ വിവാഹ-കുടുംഭ ജീവിതത്തെ ഭയക്കുന്നു – വെറുക്കുന്നു. ഇത് ലോകത്തിന്റെ നിലനില്‍പ്പിന് ശരിയല്ല.
എന്താണ് കോപം  ? കോപം എങ്ങനെയൊക്കെ ഉപദ്രവകാരി ആകുന്നു ?
·         ഇഷ്ടമില്ലാത്ത അരോചകമായ കാര്യങ്ങളെ  നേരിടാനുള്ള മനസില്ലാത്ത അവസ്ഥയെ പുറമെ പ്രകടിപ്പിക്കുന്നതാണ് കോപത്തിന്റെ രൂപം.  നാം ഉദ്ദേശിക്കുന്ന പോലെ കാര്യങ്ങള്‍ നടക്കാതെ വരുമ്പോള്‍ ആര്‍ക്കും  ദേഷ്യം വരും. It is a simple expression of displeasure. ഇത് ദേഷ്യം പ്രകടിപ്പിക്കുന്ന വാക്കുകള്‍ മുതല്‍  അക്ക്രാമപരമായ  ശാരീരിക പീഠനങ്ങള്‍ വരെ ആകാം.
·         കോപം പരിധിക്ക് പുറത്തായാല്‍  , മനുഷ്യ മനസിനും ശരീരത്തിനും പെട്ടെന്നുള്ള മാറ്റങ്ങള്‍ കാണാം. നിങ്ങളുടെ കോപം കൂടുംതോറും, ഹൃദയം ഇടിപ്പിന്റെ (heart rate) വേഗത കൂടും.  അതോടൊപ്പം blood pressure ഉയരും.  ദേഷ്യത്തിന്റെ ചൂട് കൂടുന്നതനുസരിച്ചു ബ്ലഡ് പ്രെഷര്‍ കൂടിക്കൊണ്ടിരിക്കും.
·         നിങ്ങള്ക്ക് അറിയാമല്ലോ നമ്മുടെ ശരീരത്തിനു ഒരു self protection system ഉണ്ട് എന്ന സത്യം. നമുക്ക് എന്തെങ്കിലും അപകടം വരാന്‍ പോകുന്നു എന്നു കണ്ടാല്‍, നമ്മുടെ ശരീരത്തിന്റെ മൊത്തം ശക്തിയും ഉപയോഗിച്ച് അതിനെ നേരിടാനുള്ള പ്രകൃതിയുടെ ഒരു പ്രതിഭാസം.
·         കോപം അതിരുകടന്ന  കോപത്തിലെത്തുംപോള് , ശരീരത്തില്‍ നിന്നു adrenaline hormone കൂടുതലയി രക്തത്തിലേക്ക് release ആയിക്കൊണ്ടിരിക്കും. ഇത് പല തരത്തില്‍ ശരീരികവും മനസികവുമായ അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നു.
കോപ കാരണങ്ങള്‍  പലതരത്തിലകാം >>
·         ആന്തരികവും ബാഹ്യവുമായ കാരണങ്ങള്‍ ആകാം. ഒരു വ്യക്തിയുടെ മനസിനുള്ളിലുള്ള പ്രയാസമോ, വേറൊരു വ്യക്തിയോടുള്ള വിരോധമോ, ആകാം കാരണം. ട്രയിനോ, ബസോ, പ്ലൈനോ.. ലേറ്റ് ആയതുകൊണ്ടാകാം. അധിക സമയം ക്യൂ നിന്നതുകൊണ്ടാകാം,  റോഡ് ട്രാഫിക് കുടുങ്ങിയതുകൊണ്ടാകാം , ഉദ്ദേശിച്ച കാര്യം നടക്കാത്തത്  കൊണ്ടാകാം.  കാരണം ഏന്തും  ആകട്ടെ.
·         നമ്മുടെ  വ്യക്തിപരമായ എന്തെങ്കിലും പ്രശ്നങ്ങളില്‍ മന:ക്ളേശം മൂലം ഉണ്ടാകുന്ന കോപം ആകാം.
·         ഭയാനകവും ദൂഖകരവും ആയ നമ്മുടെ ജീവിത സാഹചര്യങ്ങളെ കുറീച് ചിന്തിക്കുംപൊഴുണ്ടാകുന്ന കോപം ആകാം.
·          
·         EXPRESSING ANGER:
·          
·         കോപം എങ്ങനെ പ്രകടിപ്പിക്കുന്നു എന്നതാണു കോപത്തെ നിയന്ത്രിക്കുന്നതിനുള്ള പ്രധാന ഉപാധി.
·          >> NATURAL WAY OF EXPRESSION AGGRESSIVELY:
·         സാധാരണ രീതിയില്‍ വളരെ ശക്തവും ആക്രമണപരവും ആയ വികാരമാണ് കോപമായി രൂപാന്തരപ്പെടുന്നത്. കാരണം ഈ ശക്തമായ കോപ പ്രകടനത്തിലൂടെ സാന്ത്വനം കണ്ടെത്തുകയാണ് മനസ്. (This behavior in one way help us to fight and defend ourselves). ഇക്കാരണത്താല്‍ ഒരു അളവ് വരെ നമുക്ക് കോപം ജീവിക്കാന്‍ ആവശ്യമാണ്. It is a necessary evil to some extent for our survival.
>> HOW TO DEAL WITH ANGER ?
·         കോപത്തെ മനുഷ്യന്‍ എങ്ങനെ എല്ലാം നേരിടുന്നു/ പ്രതികരിക്കുന്നു ?
·         മൂന്നു  വഴികള്‍ >>>
>> Expressing (or releasing anger )  പ്രകടിപ്പിക്കല്‍.
>> Suppressing  _  ഒതുക്കി   വയ്ക്കല്‍
>> Calming     _  ശാന്തമാവുക
 ഒന്നാമത്തെ രീതി. ഏറ്റവും നല്ല രീതി Assertive ആയിട്ട് ഊണിപറയുന്ന രീതിയില്‍ കോപത്തെ പ്രകടിപ്പിക്കുക ആണ്.  ആക്രമപരമായ  രീതി തെറ്റായ രീതി  ആണ്. മറ്റുള്ളവരെ ദുഖപ്പെടുത്തുന്ന രീതിയില്‍ കോപത്തെ പ്രകടിപ്പിക്കരുത്. മറ്റുള്ളവരെ ഉപദ്രവിക്കുക, സ്വയം നാശോന്മുഖ പ്രവര്‍ത്തികള്‍ ചെയ്യുക, T.V., Mobile and other costly items നശിപ്പിച്ചു കളയുക  തുടങ്ങിയ പ്രവര്‍ത്തികള്‍ ചെയ്യരുത്.
Ø  രണ്ടാമത്തെ രീതി കോപത്തെ ഒതുക്കി വയ്ക്കുകയാണ്.. ഇത് മൂലം നമ്മുടെ ചിന്തയെ മറ്റ് കാര്യങ്ങളിലേക്ക് തിരിച്ചു വിടുന്നു.
Ø  എന്നാല്‍, കോപത്തെ ഒതുക്കി അടച്ചു വച്ച് നമ്മുടെ നല്ല സ്വഭാവം പുറത്തു കാട്ടുന്നതിലും ചില പ്രശ്നങ്ങളുണ്ട്.  അപായമുണ്ട് നമ്മുടെ ഉള്ളില്‍  ആളിക്കത്തിയ  തീയെ പുറത്തു വിടാതെ ഉള്ളില്‍ തന്നെ ഒതുക്കിയാല്‍ , അത് നമുക്ക് തന്നെ ഉപദ്രവം ചെയ്തെന്ന് വരാം. ഉള്ളില്‍ ഒതുക്കിയ കോപം പലപ്പോഴും Hypertention, ഉയര്ന്ന Blood Pressure, Depression ഒക്കെ ആയി മാറാറുണ്ട്.
>> * പുറമെ പ്രകടിപ്പിക്കാതെ ഉള്ളില്‍ ഒതുക്കുന്ന കോപം  ഇനി പറയുന്ന പല പ്രശ്നങ്ങള്‍ക്കും  കാരണമാകാനിടയുണ്ട്. 
1)  മുന്നറിയിപ്പില്ലാതെ  പിന്നില്‍  കൂടി ആക്രമിക്കുന്ന സ്വഭാവ രീതികള്‍ സാധാരണ ആയി  ഇവരില്‍  കണ്ടു വരുന്നു.
2)  കൂടാതെ ഇത്തരക്കാര്‍ എപ്പോഴും മറ്റുള്ളവരോട് ഒരു ശത്രുത മനോ:ഭാവം  വച്ച്  പുലര്‍ത്താറുണ്ട്.
3)  ഇത്തരക്കാര്‍  മറ്റുള്ളവരെ  എപ്പോഴും criticize ചെയ്യുകയും താഴ്ത്തി പറയുകയും ചെയ്യുന്നത് സാധാരണമാണെന്ന് പറയേണ്ടിയിരിക്കുന്നു.
4)  ഇത്തരക്കാര്‍ക്ക്  കോപത്തെ എങ്ങനെ ആണ് assertive ആയി ശരിയായ രീതിയില്‍ പുറത്തു പ്രകടിപ്പിക്കേണ്ടതെന്ന് അറിയില്ല. അവര്‍ക്ക് അത് പഠിക്കാനുള്ള   അവസരം കിട്ടിയിട്ടുണ്ടാവില്ല.
5)  ഇത്തരക്കാര്‍ക്ക് ഏറ്റവും ദുഖകരമായ ഒരു അറുഭാവമുണ്ട്. അവര്‍ക്ക് ആരുമായും ഒരു അടുത്ത ബന്ധവും ഉണ്ടാവില്ല.

എങ്ങനെ ഈ പ്രശ്നങ്ങളില്‍ നിന്നു റെക്ഷപ്പെടാം ?

നിങ്ങള്‍ ഒരു നല്ല കണ്‍സല്‍ട്ടന്‍റ് നേ കണ്ടു ഒരു ANGER MANAGEMENT Program മില്‍ പങ്കാളിയാകൂ. അല്ലെങ്കില്‍ എന്റെ അടുത്തേക്ക് വരാം.

>> അവസാനമായി മൂന്നാമത്തെ രീതി വിവരിക്കാം.  

·         മനസില്‍  ഒന്നും ബാക്കി  വയ്ക്കാതെ  ശാന്തരാകാന്‍ പഠിക്കുക. പുറമേയും ആന്തരികമായും ശാന്തി മനസിന് നല്‍കുന്ന വികാരവിചാരങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. നിങ്ങളുടെ Coping Skills കൂട്ടിയെടുക്കുക. നിങ്ങളില്‍ ഒരു Holistic Development ഉണ്ടാക്കിയെടുക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങളെ സമീപിക്കൂ.
·         നിങ്ങളുടെ ജീവിത വിജയത്തിനു കോപം ഇല്ലാത്ത ഒരു അവസ്ഥ ഉണ്ടാക്കേണ്ടി ഇരിക്കുന്നു. ഇത് നിങ്ങല്‍ക്കോ നിങ്ങളുടെ മക്കല്‍ക്കോ ബന്ധു മിത്ത്രാതികള്‍ക്കൊ ആവശ്യമെന്ന് തോന്നിയാല്  വിളിക്കൂ  9847027138 or mail to drgdinakaran1@gmail.com and book your session with us.
ANGER MANAGEMENT:
Ø  നിങ്ങള്ക്ക് കോപം ഉണ്ടാക്കുന്ന കാരണങ്ങള്‍ ഇല്ലാതാക്കാന്‍ പറ്റില്ല. ചുറ്റുപാടുകള്‍ എപ്പോഴും  മാറ്റാന്‍  പറ്റില്ല. നമ്മുടെ സ്വന്തം ശരീരത്തിലെ വ്യതിയാനങ്ങള്‍ കുറക്കാനും കൂട്ടാനും പഠിച്ചു മനസിന്റെ നിയന്ത്രണം വരുത്തി നമ്മുടെ  കോപം  പ്രകടിപ്പിക്കുന്ന രീതിയില്‍  ശാന്തത വരുത്തുകയാണ് ഏറ്റവും നല്ല  മാര്‍ഗം.
Ø  ഇതിന് നിങ്ങല്‍ക്ക്  നിങ്ങളെ പറ്റിയുള്ള അറിവ് പ്രോയോജനം ചെയ്യും. നിങ്ങള്ക്ക് തന്നെ അറിയാം നിങ്ങള്‍ വലിയ കോപം ഉള്ള ആള്‍ ആണെന്ന്. പക്ഷേ നിങ്ങളുടെ വ്യക്തിത്വത്തെ കുറീച് നിങ്ങല്‍ക്ക് അറിയില്ല.  അറിഞ്ഞുകൊണ്ടു തന്നെ കൂടുതല്‍ കൂടുതല്‍ വികാരഭരിതനായി കോപത്തെ നിയന്ത്രിക്കാതെ വന്നാല്‍, ഇതേ കുറീച് അറിയാന്‍  മറ്റ് പല രീതികളും നോക്കേണ്ടിവരും. കോപത്തിന്റെ അളവ്  അറിയാന്‍ Psychological /Personality Assessment Test ഉണ്ട്.
Ø  എന്തു കൊണ്ടാണ് ചിലര്‍ കൂടുതല്‍ കോപമുള്ളവരും മറ്റ് ചിലര്‍ കോപം കുറഞ്ഞവരും ആകുന്നത് ?
Ø  പല പരീക്ഷണങ്ങളും തെളിയിക്കുന്നത് ചിലര്‍ “Hot-headed” അഥവാ ചൂടന്‍മാരാണെന്നാണ്.  ഇവര്‍ സാധാരണക്കാരില്‍ നിന്നു പെട്ടെന്നു ശരിയായ കാരണം ഇല്ലാതെ തന്നെ ചൂട് ആവുക പതിവാണ്.
Ø  കോപം മനുഷ്യന്റെ ശത്രു ആണല്ലോ എപ്പോഴും എവിടേയും ?
Ø  ചിലര്‍ പെട്ടെന്നു ദേഷ്യപ്പെടും.  പക്ഷേ ആരെയും curse ചെയ്യുകയോ ഒന്നും വലിച്ചെറിയുകയോ ഇല്ല. എന്നാല്‍ ഇക്കൂട്ടര്‍ സമൂഹത്തില്‍ നിന്നു പിന്നിലേക്ക്  മാറുകയും സ്വയം അസുഖമുള്ളവരും രോഗികളും ആയി  മാറുന്നതായി കണ്ടുവരുന്നു.
Ø  പെട്ടെന്നു ദേഷ്യപ്പെടുന്ന പലരും ഇഷ്ടപ്പെടാത്ത സാഹചര്യങ്ങളെ നേരിടാന്‍ കഴിവില്ലാത്തവരായി മാറുന്നു. ചെറിയ “ unjust “ ആണെന്ന് തോന്നുന്ന കാര്യങ്ങള്‍ അവരെ അലട്ടും. അവരുടെ ചെറിയ തെറ്റുകള്‍ തിരുത്താന്‍   പറഞ്ഞാല്‍ മതി, അവര്‍ ആകെ upset ആകും.
Ø  കോപിതനാകാന്‍  കാര്യങ്ങള്‍   പലതാകാം.
Ø  (1) Genetic or പാരംപര്യമായി അച്ഛനമ്മ മാരില്‍ നിന്നു കിട്ടിയതാകാം. . .ചില കുട്ടികള്‍ by birth ദേഷ്യമുള്ളവരും പെട്ടെന്നു irritate ആകുന്നവരുമായി കണ്ടു വരുന്നു.
Ø  മറ്റൊരു കൂട്ടര്‍ കോപമില്ലാത്ത എന്തിനെയും ക്ഷ്മിക്കാന്‍ കഴിയുന്ന ഗ്രൂപ് ആയി കാണാം.
എങ്ങനെ കോപത്തെ നിയന്ത്രിക്കാം ?

Ø  Relaxation techniques
Ø  Deep breathing
Ø  Concentration.  Close your eyes and repeat word “ relax “ again and again for few minutes.
Ø  Go for Yoga and learn other Relaxation Techniques.
PROBLEM SOLVING TECHNIQUES:
>Best way to think how to handle and face the problem.
> Better communication skills
> കോപം വന്നാല്‍ നാം അധികം ചിന്തിക്കാറില്ല.  എടുത്തു ചാടിയുള്ള സംഭാഷണവും പെട്ടെന്നൊരു conclusion  ല്‍ എത്തി ചേരുന്നു.  ദേഷ്യം കൂടുംതോറും സംഭാഷണത്തിന്റെ ചൂടും നിറവും അരോചകമാവും. മറ്റുള്ളവരുടെ മുമ്പില്‍ എല്ലാവരെയും നാണംകെടുത്തുന്ന ഉച്ചത്തിലുള്ള സംഭാഷണം നടക്കും. ശത്രുത കൂടും. ഒരു നിമിഷം നിന്നു സമാധാനമായി നാം എന്താണ് പറയുന്നതെന്നും , പറയുന്നതു ശരിയാണോ എന്നും ആലോചിച്ചു  എതിര്‍ ഭാഗം പറയുന്ന കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ച് ശരിയായ മറുപടി കൊടുക്കാനും പഠിക്കുക.   
നമുടെ ദേഷ്യത്തിന്റെ കാരണം എന്താണെന്ന് കൂടി മനസിലാക്കാന്‍  ഉള്ള ക്ഷമ നമുക്ക് ഉണ്ടാകാന്‍ ശ്രമിക്കണം.
Ø  ചെറിയ തമാശ പറയാന്‍ കഴിഞ്ഞാല്‍ ദേഷ്യത്തിന്റെ കാഠിന്യം കുറക്കാന്‍ കഴിയും.
Ø  ചില സന്ദര്‍ഭങ്ങളില്‍ ചുറ്റുപാടുകള്‍ ഒന്നു മാറ്റിയാല്‍ കോപം കുറഞ്ഞു വരുന്നതായി കാണാം.
Ø  ജോലിക്കു പോയി തിരിച്ചു വീട്ടിലെത്തുന്ന അമ്മയോട് വീട്ടിലുള്ളവര്‍ പെട്ടെന്നു പലതും ആവശ്യപ്പെടും. അമ്മക്ക് പെട്ടെന്നു ദേഷ്യം വരും. അമ്മ തിരിച്ചെത്തിയാല്‍ 15  മിനിറ്റ് സമയം ആരും ഒന്നും സംസാരിക്കരുതെന്ന് എല്ലാവരോടും പറഞ്ഞിട്ടുണ്ടെന്നിരിക്കട്ടെ. 15 മിനിടെ കഴിഞ്ഞു ശേഷം എന്തൊക്കെ ആവശ്യപ്പെട്ടാലും അമ്മക്ക് ദേഷ്യം വരില്ല.
കൌണ്‍സെലിങ്ങിന്റെ ആവശ്യകത
നിങ്ങള്‍ എത്ര ശ്രമിച്ചാലും ദേഷ്യം നിയന്ത്രിക്കാന്‍ കഴിയുന്നില്ല എങ്കില്‍ - നിങ്ങളുടെ കോപം ബന്ധങ്ങളെ ഉലക്കുന്നതാണെന്ന് ബോധ്യം വന്നാല്‍, നിങ്ങള്‍ ഒരു നല്ല കൌണ്‍സെലിങ് സെന്‍റെരില്‍ പോകുന്നതാണ് ഉത്തമം.  ഒരു നല്ല മനശാസ്ത്ര കൌണ്‍സെലോര്‍ക്ക് , നിങ്ങളുടെ മനസിന്റെയും വ്യക്തിത്വത്തിന്റെയും രൂപഭേദങ്ങള്‍ മനസിലാക്കി ആവശ്യമായ Behavior therapy യുടെ നിങ്ങളുടെ കോപം ജനിപ്പിക്കുന്ന ഘടകങ്ങളെ നീക്കം ചെയ്യണോ  കാഠിന്യം കുറയ്ക്കാനോ കഴിഞ്ഞെന്നു വരാം. എന്റെ ആഞ്ഞിലിത്താനത്തുള്ള മനശാന്തി  കൌണ്‍സെലിങ് സെന്‍റര്‍ഇല്‍ നേരിട്ടും online counseling വഴിയായും കോപം കുറക്കാനായി വ്യക്തികള്‍ വരാറുണ്ട്.
ചുരുക്കത്തില്‍ ഒന്നു പറയാം  ഓര്‍മ്മിക്കുക. നിങ്ങളുടെ കോപം മൊത്തമായി ഇല്ലാതാക്കാന്‍ പറ്റുകയില്ല. അതിനു ശ്രമിക്കുകയും വേണ്ട. ചിലപ്പോള്‍ നിങ്ങളുടെ കോപം നിങ്ങളുടെ ചുറ്റുപാടുകളുടെ ആവശ്യത്തിന് വേണ്ടി ആയിരിക്കാം എന്നു മനസിലാക്കേണ്ടിയിരിക്കുന്നു.
കോപം മൂലമുണ്ടാകുന്ന വികാരത്തെ നിയന്ത്രിച്ചു, അക്രമാസക്തമല്ലാത്ത രീതിയില്‍ നിങ്ങളുടെ ശരീതത്തിനും മനസിനും അപകടമില്ലാത്ത തരത്തില്‍ കൈകാര്യം ചെയ്യുക എന്നതാണു പരമ പ്രധാനം.  നമുക്ക് high blood pressure ഉം ഹൃദയമിടിപ്പും കൂടിയാല്‍ പ്രശ്നം നമുക്ക് തന്നെയല്ലേ.  ഇത് ഉള്‍ക്കൊല്ലന്‍ കഴിഞ്ഞാല്‍ വിജയകരമായി കോപത്തെ നിയന്ത്രിക്കാന്‍ കഴിയും. 
കൂടുതല്‍  വിവരങ്ങള്ക്കും  കൌണ്‍സെലിങ്ങിനും സമീപിക്കൂ.. മോബ് 9847027138
എല്ലാ ആശംസകളോടെ ...  നന്ദി നമസ്കാരം

Drdinakaran Gopalan
MIND MANAGEMENT CONSULTANT, SPECIALIST MARITAL COUNSELOR AND CORPORATE TRAINER
MANASANTHI CONSULTING, ANJILITHANAM, PO, TIRUVALLA 689 582
9847027138   Tel   0469 269 1157



Drdinakaran online Counseling Worldwide:

Dr. G. Dinakaran,
MIND MANAGEMENT CONSULTANT
MANASANTHI GLOBAL CONSULTING,
Anjilithanam P O, Tiruvalla, Kerala, India 689582
We Provide online counseling to all NRIs especially Malayalees worldwide in the following areas:
1. Personal Counseling
2. Marital Counsling
3. Pre-marital Counseling
4. Couple Counseling
5. Patient Counseling
6. Student Counseling
7. Personality Fine Tuning
8. Employee Counseling
9. Depression Counseling
10. Self Confidence Building Counseling
11. Psychotherapist Professional Induction Training Program – online.
11. College Refusal Interventions
12. School Refusal Interventions
13. Crisis Management Counseling
14. Any Psychological /Emotional Pronblems.
For the online counseling procedure, you may please visit our Website
http://www.successcouples.org/therapy.php or send email to drgdinakaran1@gmail.com
Contact for further information:
Dr. G. Dinakaran,
Ph.D. (Psychotherapy & Counseling), M.Phil (Social Work), M.Sc. (Counseling & Psychotherapy), M.A. (Saciology), P.G. Dip. In Counseling & Guidance, M.B.A.(H.R.), PGDMM, LL.B.
Program Officer/Centre Co-ordinator,
Asia e University Learning Centre,
Centre Code: KL005
Anjilithanam P O, Tiruvalla, Kerala, India 689 582
Phone : 091 9847027138 / 091 469 2769 1157
Email : drgdinakaran1@gmail.com

No comments:

Post a Comment